കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി വിജയന് തോമസ് ബിജെപിയിൽ ചേർന്നു . കൂടുതൽ പേർ കോൺഗ്രസ് വിടുമെ പ്രവേശത്തിന് ശേഷം വിജയൻ തോമസ് പറഞ്ഞു. കോണ്‍ഗ്രസിന് ആശയക്കുഴപ്പമാണെന്നും പ്രാദേശിക പാര്‍ട്ടിയുടെ സാന്നിധ്യം പോലുമില്ലെന്നും കേരളത്തിലും കൂടുതല്‍ നേതാക്കള്‍ മറ്റു പാര്‍ട്ടികളില്‍ ചേരുമെന്നും വിജയന് തോമസ് അവകാശപ്പെട്ടു. സീറ്റിന്റെ പേരില്‍ അല്ല പാര്‍ട്ടി വിടുന്നതെന്നും വിജയന് തോമസ് പറഞ്ഞു.
‘സംസ്ഥാനങ്ങളില്‍ ആരാണ് കാര്യങ്ങള്‍ നോക്കി നടത്താനുള്ളത്. ആകെ കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് നിലവില്‍ പ്രതീക്ഷയുള്ളത്. കോണ്‍ഗ്രസില്‍ നിന്നുള്ള എന്റെ വിട്ടുപോരല്‍ തുടക്കം മാത്രമാണ്. ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് കടന്നു ബി.ജെ.പിയില്‍ ചേരും. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടു. അദ്ദേഹം താമസിയാതെ ഇടതില്‍ ചേരും’ വിജയന് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക