നിയമസഭാ തെരഞ്ഞെടുപ്പിൽ സസ്പെൻസ് നിലനിർത്തുകയാണ് ഇപ്പോഴും നേമം. കോൺഗ്രസും ബിജെപിയും ഇതുവരെ നേമത്തെ തങ്ങളുടെ മത്സരാർത്ഥികളെ തീരുമാനിച്ചിട്ടില്ല. നേമത്ത് മത്സരിയ്ക്കാനില്ലെന്ന് ഉമ്മൻചാണ്ടിയും വ്യക്തമാക്കിയിരുന്നു. അതിനിടെ തങ്ങളുടെ വിജയപ്രതീക്ഷ പങ്കുവച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നു.
സിജു വില്സന്- രജീഷ് മിഥില ചിത്രം ‘ഇന്നു മുതല്‍’; രണ്ടാമത്തെ ടീസര്‍ പുറത്ത്
തെരഞ്ഞെടുപ്പിൽ നേമം മണ്ഡലം ഇത്തവണ എൽഡിഎഫ് തന്നെ പിടിച്ചടയ്ക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചതിനൊപ്പം ഇത്തവണ കുമ്മനം രാജശേഖരനല്ല, അമിത് ഷാ സ്ഥാനാർത്ഥിയായി നിന്നാലും നേമം എൽഡിഎഫിന് തന്നെ കിട്ടുമെന്ന ആത്മവിശ്വാസവും കോടിയേരി പങ്കുവച്ചു. പരാജയപ്പെട്ടാലും ഇല്ലെങ്കിലും തങ്ങൾ ബിജെപിയിൽ പോകുമെന്നാണ് കോൺഗ്രസ് പറയുന്നതെന്നും കോടിയേരി പരിഹസിച്ചു.
തിങ്കളാഴ്ച മുതല്‍ ട്രെയിനുകളില്‍ സീസണ് ടിക്കറ്റില്‍ യാത്ര ചെയ്യാം
നേമത്ത് മത്സരിയ്ക്കുന്നതിൽ നിന്ന് ഉമ്മൻചാണ്ടി പിന്മാറുകയും ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടും രമേശ് ചെന്നിത്തല ഒഴിഞ്ഞു മാറിയെന്നും എന്നാൽ ആര് മത്സരിച്ചാലും നേമം എൽഡിഎഫ് നേടുമെന്നും കോടിയേരി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാലെ മത്സരിക്കൂ എന്ന നിലപാടാണ് മുരളീധരന്റേത്. 35 സീറ്റ് കിട്ടിയാലും തങ്ങൾ അധികാരത്തിൽ വരുമെന്ന ബിജെപി അധ്യക്ഷന്റെ പ്രസ്താവന കോൺഗ്രസിനെ ലക്ഷ്യമിട്ടാണെന്നും കോടിയേരി പറഞ്ഞു.
കപ്പൂച്ചിന്‍ സഭയുടെ ആദ്യചിത്രം ‘കാറ്റിനരികെ’, നായകനായി അശോകന്; ട്രെയിലര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക