കപ്പൂച്ചിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മലയാളത്തില്‍ ആദ്യമായി ഒരു കപ്പൂച്ചിന്‍ സഭയിലെ വൈദികന് സംവിധായകനാകുന്ന ‘കാറ്റിനരികെ’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. കപ്പൂച്ചിന്‍ റോയ് കാരയ്ക്കാട്ട് ആണ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത്.
കേരളം ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്കാരം നേടിയ ചിത്രമാണ് കാറ്റിനരികെ. ഒരു മലഞ്ചെരുവില്‍ ഒറ്റയ്ക്ക് താമസിക്കുന്ന അപ്പനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും അവരുടെ അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം.
അശോകന് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ശിവ, സിനി എബ്രഹാം, ചാലി പാല, മാസ്റ്റര്‍ പവന് റോയ്, ബേബി അനു, മനു എന്നിവരും വേഷമിടുന്നു. ഷിനൂബ് ടി ചാക്കോ ഛായാഗ്രഹണവും വൈശാഖ് രാജേന്ദ്രന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
വിശാല്‍ ജോണ്സന് രചിക്കുന്ന വരികള്‍ക്ക് നോബിള്‍ പീറ്റര്‍ സംഗീതം ഒരുക്കുന്നു. ആര്‍ട്ട്- സുരാജ് ആര് കെ, മേക്കപ്പ്- സിനൂപ് രാജ്, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്മിറിന് സെബാസ്റ്റ്യന്‍. ചിത്രം ഏപ്രില്‍ 4ന് പ്രൈം റീല്‍സ് ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക