തിരുവനന്തപുരം: ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരിലെയും കുട്ടനാട്ടിലെയും സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
പൂഞ്ഞാറില്‍ എംആര്‍ ഉല്ലാസാണ് സ്ഥാനാര്‍ത്ഥി. നിലവിലെ എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായ പിസി ജോര്‍ജിനെ എന്‍ഡിഎ പിന്തുണച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ ബിഡിജെഎസ് പ്രഖ്യാപിച്ചതോടെ പിസി ജോര്‍ജിന് എന്‍ഡിഎ പിന്തുണയില്ലെന്ന് വ്യക്തമായി.
വൈക്കത്ത് അജിതാ സാബു, കളമശ്ശേരിയില്‍ പിഎസ് ജയരാജന്, പറവൂരില്‍ എബി ജയപ്രകാശ്, ചാലക്കുടിയില്‍ ഉണ്ണികൃഷ്ണന് ചാലക്കുടി. നെന്മാറയില് അനുരാഗ് എഎന്‍ എന്നിവരാണ് മത്സരിക്കുന്നത്.
തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യത്തോട് തുഷാര്‍ അനുകൂല സമീപനമല്ല സ്വീകരിക്കുന്നത് എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക