സിനിമാപ്രേക്ഷകരുടെ പ്രിയങ്കരനായ യുവ നടന് പൃഥ്വിരാജ് മറ്റുള്ള നടന്മാരെ പോലെ സ്വന്തം ശരീരത്തെ ഏറെ ശ്രദ്ധിക്കുന്ന ഒരാളാണ്. അതുകൊണ്ട് ഭക്ഷണകാര്യത്തിലും മറ്റും വളരെ കണ്ട്രോള് ചെയ്യുന്ന താരം കൂടിയാണ്. ഇപ്പോഴിതാ വീട്ടില്‍ ക്രമീകരിച്ചിട്ടുള്ള ജിമ്മില്പൃഥ്വിരാജ് എടുത്തുയര്‍ത്തുന്നത് 140 കിലോ ഭാരമാണ്.
അത് ഉയര്‍ത്തുന്നത് ഒരു പ്രാവിശ്യംമല്ല, മൂന്നു പ്രാവശ്യമായി അത് വീണ്ടും ആവര്‍ത്തിക്കുന്നുമുണ്ട്. അതിന്റെ ആറാമത്തെ പരിശീലന വീഡിയോ ആണ് താരം സമൂഹമാദ്ധ്യമത്തിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്..
വീട്ടില്‍ തന്നെ ഒരു ജിം ഉള്ള പൃഥ്വിരാജ്, ഇതിനു മുന്‍പും ഇത്തരം വിഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ നടന്മാരില് ഫിറ്റ്നസില്‍ വളരെ ഏറെ ശ്രദ്ധിക്കുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്.അതെ പോലെ ലോക്ക് ഡൗണ്‍ കാലത്തും മുടക്കമില്ലാതെ വ്യായാമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക