കണ്ണൂർ :സ്കോള്‍ കേരള മുഖേന 2020-22 ബാച്ചിലക്കുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ക്കും വി എച്ച് എസ് ഇ അഡീഷണല്‍ മാത്ത്മാറ്റിക്സ് കോഴ്സിനും ഇതുവരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് മാര്‍ച്ച് 20 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സ്കോള്‍ കേരള എക്സിക്യൂട്ടിവ് ഡയറക്ടര്‍ അറിയിച്ചു.
‘സ്വപ്ന വേഷം ചെയ്യാനൊരുങ്ങി സാമന്ത’; ശകുന്തളയായി സമാന്ത, ദുഷ്യന്തനായി ദേവ് മോഹന്‍
താല്പര്യമുള്ളവര് നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം സ്കോള്‍ കേരളയുടെ ജില്ലാ ഓഫീസില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം. വി എച്ച് എസ് ഇ അഡീഷണല്‍ മാത്ത്മാറ്റിക്സ് കോഴ്സിന് പ്രവേശനം ആഗ്രഹിക്കുന്നവര്‍ www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഖാന്തിരം നേരിട്ടോ തപാല്‍ മാര്‍ഗമോ സ്കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0471 2342950.
പ്രതികരിക്കാൻ ഇവിടെ എഴുതുക