സമൂഹമാധ്യമങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ച് ബോളിവുഡ് താരം ആമീര്‍ ഖാന്റെ. പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ട്വ്റ്ററില് പങ്കുവെച്ച പോസ്റ്റിലാണ് സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്ന വിവിരം ആമീര്‍ ഖാന് അറിയിച്ചത്.
അമ്പത്തിയാറാം പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്.
ആമീര്‍ ഖാന് പ്രൊഡക്ഷന്‍സിന്റെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കുന്നതായിരിക്കും. തന്റെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്റെ പിറന്നാളിന് ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു. ഇതെന്റെ അവസാനത്തെ സോഷ്യല്‍ മീഡിയ പോസ്റ്റായിരിക്കുമെന്ന് കൂടി ഞാന്‍ അറിയിക്കുന്നു.
എന്തായാലും ഞാന്‍ വളരെ ആക്റ്റീവായത് കൊണ്ടാണ് സമൂഹമാധ്യമത്തില്‍ നിന്ന് പോകുന്നത്. പി കെ പ്രൊഡക്ഷന്‍സ് വഴി എന്റെ വിശേഷങ്ങള്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും.’
പ്രതികരിക്കാൻ ഇവിടെ എഴുതുക