ജിസ് ജോയ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍കുമാര്‍ ഫാന്‍സിന്റെ ടീസര്‍ പുറത്തിറങ്ങി. ടീസറില്‍ സിദ്ദിഖ്, ശ്രീനിവാസന്, കുഞ്ചാക്കോ ബോബന് എന്നിവരുണ്ട്.
സിനിമകളില്‍ അഭിനയിച്ചിട്ടും സാമ്പത്തികമായി മുന്നേറ്റമില്ലാത്ത സിദ്ദിഖിന് വേണ്ടി പ്രാര്‍ത്ഥിക്കാനെത്തിയ വ്യക്തിയാണ് ശ്രീനിവാസന്. വളരെ രസകരമായ രീതിയിലാണ് ടീസറില്‍ ശ്രീനിവാസന് സിദ്ദിഖിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത്.
ഈ മാസം 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ മാസം നാലാം തിയതി ആയിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. തിയേറ്റര്‍ പ്രതിസന്ധികളെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ റിലീസ് തിയതി.
സണ്‍ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ് മോഹന്‍ കുമാര്‍ ഫാന്‍സ്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തില്‍ സിദ്ദിഖും മറ്റൊരു പ്രധാന കഥാപാത്രമാണ്.
സിദ്ദിഖിലൂടെയാണ് മോഹന്‍ കുമാര്‍ ഫാന്‍സിന്റെ കഥ പോകുന്നത്. കാലങ്ങളായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിന്ധികളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം അനാര്‍ക്കലിയാണ്. ശ്രീനിവാസന്, സിദ്ദിഖ്, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, അലന്‍സിയര്‍, പ്രേംപ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ചിത്രം നിര്‍മിക്കുന്നു. ലിസ്റ്റിന്റെ സഹോദരന് ജസ്റ്റിന് സ്റ്റീഫന്‍ ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍. ബാഹുല്‍ രമേഷാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രിന്‍സ് ജോര്‍ജ് സംഗീതം ഒരുക്കുന്നു. രതിഷ് രാജാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക