പി.സി. ചാക്കോ എന്‍സിപിയില്‍ ചേരുമെന്ന് റിപ്പോർട്ട്. ഇന്ന് ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. കൂടാതെ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായും പി.സി. ചാക്കോ ചര്‍ച്ച നടത്തും. പി.സി. ചാക്കോ നേരത്തെ തന്നെ എന്‍സിപിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായാണ് വിവരങ്ങള്‍.
എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് വിഷയത്തില്‍ ഔദ്യോഗികമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. ശരദ് പവാറുമായി പി.സി. ചാക്കോയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക