എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാര്‍ത്ഥിപട്ടിക തയാറാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലതിക സുഭാഷിന്റെ വിമത സ്ഥാനാര്‍ത്ഥിത്വം ഏറ്റുമാനൂരില്‍ വെല്ലുവിളിയാകില്ലെന്നും പ്രതിഷേധം എവിടെയും ദോഷകരമായി ബാധിക്കില്ലെന്നും വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഹരിപ്പാട് മണ്ഡലത്തില്‍ വലിയ വിജയ പ്രതീക്ഷയുണ്ട്. ജനങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്. അഞ്ചാമത്തെ തവണയാണ് ഇവിടെ മത്സരിക്കുന്നത്. രണ്ട് മൂന്ന് തലമുറകളുമായിട്ട് എനിക്ക് ബന്ധമുണ്ട്. അതുകൊണ്ടുതന്നെയാണ് അമ്മയെപോലെയാണ് ഹരിപ്പാട് എന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക