മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ പരാതി. തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി ലഭിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതത്തിന്റെ പേരിൽ ശോഭ സുരേന്ദ്രൻ വോട്ട് ചോദിച്ചെന്നാണ് പരാതി.
അതേസമയം, മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പരാമർശം നടത്തിയെന്നും ശോഭാ സുരേന്ദ്രനെതിരെ വിവാദം ഉയർന്നിട്ടുണ്ട്. ശോഭാ സുരേന്ദ്രൻ പല സന്ദർഭങ്ങളിലും കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. കടകംപള്ളിക്കെതിരായ ശോഭ സുരേന്ദ്രന്റെ ‘പൂതന’ പരാമർശം വിവാദമായിരുന്നു. കടകംപള്ളി സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക