കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥാനാര്‍ഥികള്‍/ഏജന്റുമാര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സ്ഥാനാര്‍ഥികള്‍/ അധികാരപ്പെടുത്തിയ ഏജന്റുമാര്‍, അസിസ്റ്റന്റ് എക്സ്പെന്റീച്ചര്‍ ഒബ്സര്‍വര്‍മാര്‍, റിട്ടേണിംഗ്ഓഫീസര്മാരുടെ സ്റ്റാഫുകള്‍, അക്കൗണ്ടിംഗ് ടീം മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ഡിപിസി ഹാളില്‍ നടന്ന പരിപാടിയില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ ബിരേന്ദ്ര കുമാര്‍, മേഘ ഭാര്‍ഗ്ഗവ എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെല്‍ നോഡല്‍ ഓഫീസര്‍ കൂടിയായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, അസി. എക്സ്പെന്റീച്ചര്‍ ഒബ്സര്‍വര്‍ കെ രാജേഷ്, അക്കൗണ്ടിംഗ് ടീം കോ- ഓര്‍ഡിനേറ്റര്‍ ഷിജു അലോകന്‍ എന്നിവര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക