ഈരാറ്റുപേട്ട: പ്രചരണ പ്രവര്‍ത്തനത്തിനിടെ പൂഞ്ഞാര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പിസി ജോര്‍ജും നാട്ടുകാരം തമ്മില്‍ വാക്കേറ്റം. പിസി ജോര്‍ജിന്റെ വാഹന പര്യടനം ഈരാറ്റുപേട്ടയില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്.
പിസി ജോര്‍ജിന് നേരെ നാട്ടുകാരില്‍ ചിലര്‍ കൂവുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പിസി ജോര്‍ജ് കൂവിയവരെ അസഭ്യം പറയുകയായിരുന്നു.മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് നേരെ പിസി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപണം ഈരാറ്റുപേട്ട ഭാഗത്തുണ്ടായിരുന്നു.
https://www.facebook.com/100009053864354/videos/2767419016903200/
സംസ്ഥാനത്ത് തൂക്ക് സഭ വരും. ബിജെപി അഞ്ച് സീറ്റ് വരെ നേടുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.
പൂഞ്ഞാറിന്റെ ശക്തി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ബോധ്യപ്പെടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക