തന്റെ പേരും ഫോട്ടോയും വാണിജ്യ കാര്യങ്ങൾക്ക് ഉപയോഗിച്ചതിനെതിരെ ഇംഗ്ലീഷ് പഠന സഹായ ആപ്പിന്റെ ഉടമസ്ഥർക്കെതിരെ നിയമനടപടിക്ക് നീങ്ങുകയാണെന്ന് ശശി തരൂർ എം.പി.
പരസ്യത്തിലുള്ള ആപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. മാത്രവുമല്ല താൻ ഈ ആപ്പ് ഒരു തരത്തിലും അംഗീകരിച്ചിട്ടുമില്ല എന്നും തരൂർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ശശി തരൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഈ പരസ്യത്തിൽ വാസ്തവം അറിയാതെ തെറ്റിദ്ധരിക്കപ്പെട്ട ചില വിദ്യാർത്ഥികളാണ് ഈ പരസ്യം എന്റെ ശ്രദ്ധയിൽ പെടുത്തിയത് .ഈ പരസ്യത്തിലുള്ള ആപ്പുമായി എനിക്ക് യാതൊരു ബന്ധവുമില്ല എന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്.
അത് മാത്രവുമല്ല ഞാൻ ഈ ആപ്പ് ഒരു തരത്തിലും അംഗീകരിച്ചിട്ടുമില്ല. എന്റെ പേരും ഫോട്ടോയും വാണിജ്യ കാര്യങ്ങൾക്ക് ഉപയോഗിച്ചതിനെതിരെ ഞാൻ ഈ ആപ്പിന്റെ ഉടമസ്ഥർക്കെതിരെ നിയമനടപടിക്ക് നീങ്ങുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക