ഇരിക്കൂറില്‍ സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തി കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായി മാറിയ കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റിയന് അയയുന്നുവെന്ന് റിപ്പോര്‍ട്ട്.
മണ്ഡലത്തില്‍ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ സോണി സെബാസ്റ്റിയന് പങ്കെടുക്കുമെന്നാണ് വിവരം.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സോണി പങ്കെടുക്കാത്തത് ചര്‍ച്ചയായിരുന്നു. ഇന്ന് വൈകീട്ട് പയ്യാവൂരില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സജീവ് ജോസഫിനൊപ്പം സോണി വേദി പങ്കിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തര്‍ക്കത്തിന് പരിഹാരം കാണാന്‍ ഉമ്മന്‍ ചാണ്ടി എ ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇടഞ്ഞുനിന്നിരുന്ന സോണി സെബാസ്റ്റിയന് അയയുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നത്.
ജില്ലയില്‍ എ ഗ്രൂപ്പ് ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് കെപിസിസി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വ്യക്തിപരമായ ചില കാരണങ്ങളാലാണ് താന്‍ കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്നതെന്നായിരുന്നു ഇന്നലെ സോണി സെബാസ്റ്റ്യന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക