ശബരിമല വിഷയം നിയമസഭ തിരഞ്ഞെടുപ്പൽ പ്രതിഫലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശബരിമല വിഷയത്തില്‍ സിപിഎം ഗുരുതര തെറ്റ് ചെയ്തു. അതിക്രൂരമായി വിശ്വാസികളെ നേരിട്ടു.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്നും പ്രിൻസിപ്പൽ സെക്രട്ടറിക്ക് പങ്കുണ്ടായിരുന്നില്ലേ എന്നും അമിത് ഷാ തൃപ്പൂണിത്തുറയിൽ റോഡ് ഷോയ്ക്കിടെ പറഞ്ഞു.
ഭരണതുടര്‍ച്ചയെന്നത് ജനങ്ങളുടെ വിലയിരുത്തലല്ലെന്നും അത് ചാനലുകളുടെ വിലയിരുത്തലാണ്. ഇത്തവണ ബിജെപിക്ക് നല്ല സാധ്യതയുണ്ട്.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അഴിമതി ജനങ്ങൾക്ക് മടുത്തെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക