മോഹന്‍ലാല്‍ ആദ്യമായി സംവിധായകന് ആകുന്ന ‘ബറോസ്’ സിനിമയുടെ പൂജാവേളയിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടി ഉള്‍പ്പെടെ മലയാള സിനിമയിലെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു സെല്‍ഫി ചിത്രമാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന് പങ്കുവെച്ചിരിക്കുന്നത്.
വിലമതിക്കാനാവാത്ത സെല്‍ഫി എന്ന ക്യാപ്ഷനാണ് ചിത്രത്തിന് സുപ്രിയ നല്‍കിയിരിക്കുന്നത്. ചിത്രത്തിന് കമന്റുമായി പൃഥ്വിരാജും എത്തി. ഈ മനുഷ്യന് എന്ത് കൂളാണ് എന്നാണ് പൃഥ്വിയുടെ കമന്റ്. വെളള ഷര്‍ട്ടും മുണ്ടും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ച് സ്റ്റൈലന്‍ ലുക്കിലായിരുന്നു മമ്മൂട്ടി പൂജ ചടങ്ങിന് എത്തിയത്. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
https://www.instagram.com/p/CMyre5kpPUk/?utm_source=ig_embed
അതേസമയം, ബറോസ് ലോകശ്രദ്ധ നേടാന്‍ പോകുന്ന ചിത്രമാണ് എന്നാണ് ചടങ്ങില്‍ സംസാരിക്കവെ മമ്മൂട്ടി പറഞ്ഞത്. മലയാള സിനിമയില്‍ ഒരുപാട് നടന്മാന് സംവിധായകരായിട്ടുണ്ട്. ഇപ്പോള്‍ അരയും തലയും മുറുക്കി മോഹന്‍ലാലും ഇറങ്ങിയിരിക്കുകയാണ്. നമ്മുടെ എല്ലാം പ്രിയങ്കരനായ മോഹന്‍ലാല്‍ സംവിധായകനായി എന്നതിന് അപ്പുറത്തേക്ക്, ഇത് ഒരു രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണ്.
https://www.instagram.com/p/CMyhQkRjUgt/?utm_source=ig_embed
എല്ലാവരിലേക്കും ഒരു പോലെ എത്തിച്ചേരുന്ന ഒരു കലാസൃഷ്ടിയായി ബറോസ് മാറും എന്ന് തന്നെയാണ് നമ്മള് എല്ലാവരും പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് എന്ന് താന്‍ വിശ്വസിക്കുന്നു എന്നാണ് ആശംസകള്‍ അറിയിച്ച് മമ്മൂട്ടി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക