സംസ്ഥാന സർക്കാർ വിഷു ഭക്ഷ്യ കിറ്റും ഏപ്രിൽ മെയ് മാസങ്ങളില്‍ ക്ഷേമ പെൻഷൻ തുകയും വോട്ടെടുപ്പ് ദിനമായ ഏപ്രിൽ ആറിന് മുമ്പ് നൽകാനുള്ള തീരുമാനം പരാജയ ഭീതി കൊണ്ടാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഓണത്തിന് സംസ്ഥാന സർക്കാർ കിറ്റ് കൊടുത്തിട്ടില്ല. വിഷുവിന് മുമ്പ് കിറ്റ് കൊടുക്കുമെന്ന് പറയുന്നു. സ്കൂൾ കുട്ടികൾക്കുള്ള അരിവിതരണം തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. അത് ഇപ്പോഴാണ് നൽകുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
പരാജയം ഉറപ്പായപ്പോൾ വോട്ട് കിട്ടാനുള്ള സർക്കാർ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം. ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ആസൂത്രിത നീക്കമാണ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക