രാജ്യത്ത് കോവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യമാണുള്ളത്. ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പോസിറ്റീവ് കേസുകളും 275 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ആയതിന്റെ പശ്ചാത്തലത്തിൽ കുംഭമേള ആഘോഷത്തിനെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി.
ഇനി ടിക്കറ്റിനായി വരിയിൽ നിൽക്കേണ്ട, കൊച്ചി മെട്രോ ടിക്കറ്റ് ബുക്കിംഗിനായി പുതിയ ആപ്പ്
കുംഭമേളക്ക് എത്തുന്നതിന് 72 മണിക്കൂർ മുൻപ് നടത്തിയ കോവിഡ് പരിശോധനയുടെ ഫലമാണ് നൽകേണ്ടത്. കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കണം കുംഭമേള നടക്കേണ്ടത്. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. പ്രയാഗ് രാജ്, ഹരിദ്വാർ, ഉജ്ജയിൻ, നാസിക് എന്നിവിടങ്ങളിലാണ് മേള നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക