പുഞ്ഞാറിലെ എൽഡിഎഫ് പര്യാടനത്തിന് ഇടയിലേക്ക് പിസി ജോർജ് എംഎൽഎയുടെ മകൻ ഷോൺ ജോർജ് വാഹനം ഇടിച്ചു കയറ്റിയെന്ന് പരാതി.
ഇടതുമുന്നണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പൂഞ്ഞാർ പഞ്ചായത്തിലെ പര്യാടനത്തിനിടയിലാണ് സംഭവം. രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ പി കെ തോമസ് പുളിമൂട്ടിൽ, ഷിബു എന്നിവരെയാണ് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അമിത വേഗതയിൽ എത്തിയ വാഹനം നിർത്താതെ പോവുകയായിരുന്നു. വാഹനത്തിന്റെ നമ്പർ പ്രവർത്തകർ ശ്രദ്ധിച്ചപ്പോഴാണ് ഷോൺ ജോർജിന്റെ വാഹനമാണന്ന് തിരിച്ചറിഞ്ഞത്.
അക്രമണത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ തൻറെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് ഷോൺ ജോർജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക