പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപം വഞ്ചനയുടെ പാര്‍ട്ടി പ്രോപ്പര്‍ട്ടിയാണെന്ന് രാജ്യസഭാം എംപിയും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി.
പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സന്ദീപ് വചസ്പതി പ്രവേശിച്ചതുകൊണ്ട് എന്ത് നാശമാണ് സംഭവിച്ചതെന്ന് സുരേഷ് ഗോപി ചോദിച്ചു. ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ല, വൈകാരിക വിഷയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. സ്വകാര്യ ചാനലിന്റെ ‘വാക് വിത്ത് കാന്‍ഡിഡേറ്റ്’ പരിപാടിക്കിടെയാണ് നടന്റെ പ്രതികരണം.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതല ആയിരുന്നില്ലേ എന്ന ചോദ്യം കേട്ട പാടെ നടന് ക്ഷുഭിതനായി.
നികേഷ് കുമാര്‍: ശബരിമല ഒരു തെരഞ്ഞെടുപ്പ് വിഷയമല്ല, വൈകാരിക വിഷയമാണെന്ന് താങ്കള്‍ പറഞ്ഞു. എങ്ങനെയാണ് അത് വൈകാരിക വിഷയമാകുന്നത്, പറയൂ.
സുരേഷ് ഗോപി: പിന്നേ, എന്റെ വിശ്വാസ പ്രമാണങ്ങളെ തകര്‍ക്കാന്‍ വരുന്നതവരെ തച്ചുടയ്ക്കണമെന്ന് തന്നെയാണ് എന്റെ വികാരം.
നികേഷ് കുമാര്‍: ആരാണ് താങ്കളുടെ വിശ്വാസത്തെ തച്ചുടയ്ക്കാന്‍ വന്നത്? സുപ്രീം കോടതിയോ? അതോ കേരള സര്‍ക്കാരോ?
സുരേഷ് ഗോപി: സുപ്രീം കോടതി കൊണ്ടുവന്നത് എല്ലാം നിങ്ങള്‍ അങ്ങ് അനുസരിച്ചോ? നാല് ഫ്ളാറ്റുകള്‍ പൊളിച്ചു. ബാക്കി ആര് പൊളിച്ചു? ഡോണ്ട് ട്രൈ റ്റു പ്ലേ ഫൂള്‍ വിത്ത് മീ നികേഷ്. നോ ഇറ്റ്സ് വെരി ബാഡ്. നിങ്ങളുടനെ സുപ്രീം കോടതിയുടെ തലയിലാണോ വെയ്ക്കുന്നത്? സുപ്രീം കോടതി പറഞ്ഞോ ഈ ……….കൊണ്ടുചെന്ന് വലിച്ചു കേറ്റാന്‍? പറഞ്ഞോ? പ്ലീസ്..പ്ലീസ്, യു ആര് ഡ്രാഗിങ്ങ് മീ ടു ദ റോങ് ട്രാക്ക്.
നികേഷ് കുമാര്‍: സുപ്രീം കോടതിയല്ലേ ഈ ശബരിമല വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്? അത് കേരള സര്‍ക്കാര്‍ നടപ്പിലാക്കുകയല്ലേ ചെയ്തിട്ടുള്ളത്?
സുരേഷ് ഗോപി: ഓ..സുപ്രീം കോടതി പറഞ്ഞു, പെണ്ണുങ്ങളെയൊക്കെ കൊണ്ടുചെന്ന് പൊലീസ് ചട്ടയണിയിച്ച് കേറ്റാന്‍. ഈ പൊലീസുകാരന് വാങ്ങുന്ന ശമ്പളം, ആ കാക്കിയുടെ ബലമെന്ന് പറയുന്നത് ഞാന്‍ കൊടുക്കുന്ന ചുങ്കപ്പണമാണ്.
നികേഷ് കുമാര്‍: അതുകൊണ്ടല്ലേ അത് പൊലീസിനെ വെച്ച് നടപ്പാക്കിയത്.
സുരേഷ് ഗോപി: അപ്പോള്‍ എന്റെ അവകാശങ്ങള്‍?
നികേഷ് കുമാര്‍: അവകാശങ്ങള്‍ക്ക് നിങ്ങള്‍ക്ക് സമരം ചെയ്യാമല്ലോ?
സുരേഷ് ഗോപി: നിങ്ങള്‍ക്ക് പുന്നപ്രയില്‍ കയറിപ്പോള്‍ എന്താണ് നശിച്ചുപോയത്? എന്താണ് തുലഞ്ഞുപോയത്? എന്തിനാണ് അത് പൂട്ടിയിട്ട് പൂട്ടിയത്.
നികേഷ് കുമാര്‍: പുന്നപ്ര ഒരു പാര്‍ട്ടി പ്രോപ്പര്‍ട്ടിയാണ്
സുരേഷ് ഗോപി: ചുമ്മാതിരിക്ക് സര്, ഒരു വഞ്ചനയുടെ കഥയുടെ ചുരുളുകള്‍ പൂഴ്ത്തിവെച്ചിരിക്കുന്ന ഒരു പാര്‍ട്ടി പ്രോപ്പര്‍ട്ടി എന്ന് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക