ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ ശര്‍ദുല്‍ താക്കൂര്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ച മട്ടാണ്. ബോളിംഗില്‍ മാത്രമല്ല ബാറ്റിംഗിലും കാര്യമായ സംഭാവനകള്‍ നല്കാന് താക്കൂറിന് സാധിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലും ബാറ്റു കൊണ്ടും നിര്‍ണായ സംഭാവന നല്കാന് താക്കൂറിന് ആയി. 21 പന്തുകളില്‍ നിന്ന് മൂന്ന് തകര്‍പ്പന്‍ സിക്സുകളും അകമ്പടിയില്‍ 30 റണ്‍സാണ് താക്കൂര്‍ നേടിയത്.
ഒരുവശത്ത് ക്രുണാല്‍ പാണ്ഡ്യ ബൗണ്ടറികള്‍ നേടാന്‍ കഷ്ടപ്പെട്ടപ്പോളാണ് താക്കൂര്‍ മൂന്ന് തകര്‍പ്പന്‍ സിക്സുകളുമായി കളം നിറഞ്ഞത്. മാര്‍ക്ക് വുഡ്, റീസ് ടോപ്ലി, ബെന്‍ സ്റ്റോക്സ് എന്നവര്‍ക്ക് എതിരെയായിരുന്നു താക്കൂറിന്റെ സിക്സറുകള്‍.
ഇതിനിടെ തന്റെ പന്ത് സിക്സര്‍ പറത്തിയതിന് പിന്നാലെ താക്കൂറിന്റെ ബാറ്റ് ബെന്‍ സ്റ്റോക്സ് പരിശോധിക്കുന്നതും കണ്ടു. ചെറുചിരിയോടെ താക്കൂറില്‍ നിന്ന് ബാറ്റ് വാങ്ങി പരിശോധിച്ച് സ്റ്റോക്സ് തിരിച്ചു നല്കി. താക്കൂറും ചിരിയോ സ്റ്റോക്സിന്റെ പ്രവൃത്തിയെ സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക