ശബരിമല വിഷയത്തിൽ പ്രധാനമന്ത്രിയുടേത് കള്ളക്കണ്ണീരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളക്കണ്ണീരൊഴുക്കുകയാണ്. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ കേരളം സർക്കാരിനെ പോലെ തന്നെ കേന്ദ്ര സർക്കാരും തയ്യാറായിട്ടില്ലെന്ന് ചെന്നിത്തല വിമർശിച്ചു.
ഈ വിഷയത്തിൽ വിശ്വാസികളുടെ വികാരങ്ങൾ മാനിക്കാൻ ഒരു സർക്കാരും തയ്യാറായിട്ടില്ല. കേരളത്തില്‍ വന്ന് പ്രസംഗിച്ച് പോയ പ്രധാനമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ചുവട് മാറ്റുകയാണുണ്ടായത്. പാര്‍ലമെന്റില്‍ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രനെ അതിന് അനുവദിച്ചതുമില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക