രണ്ടുവയസ്സുള്ള മകളുടെ തൊണ്ടയിൽ നിർബന്ധിച്ച് ബിയർ ഒഴിച്ചെന്ന് ഭർത്താവിന് നേരെ പരാതിയുമായി യുവതി. പ്രവാസിയായ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവതി. ദുബായിൽ താമസിക്കുന്ന ഭർത്താവിനെതിരെ അഹമ്മദാബാദ് സ്വദേശിയായ യുവതിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
രണ്ടുവയസ്സുള്ള മകളെ ബിയർ കുടിക്കാൻ നിർബന്ധിച്ചതായും കുഞ്ഞു മകൾക്ക് ശൂന്യമായ ബിയർ ക്യാനുകൾ കളിക്കാൻ നൽകാറുണ്ടെന്നും യുവതി പറഞ്ഞു. മാത്രമല്ല, ഒരു വർഷത്തിലേറെയായി യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. യുവതിയുടെ പരാതിയ്ക്കുമേൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക