ആദ്യം യെസ് പറയുകയും, എന്നാല്‍ പിന്നീട് ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്നു പറഞ്ഞ സിനിമകളെ കുറിച്ച് നടന് കുഞ്ചാക്കോ ബോബന്. ആദ്യ കേള്‍വിയില്‍ തന്നെ കുഞ്ചാക്കോ ബോബന് യെസ് പറഞ്ഞ ചിത്രങ്ങളില്‍ ഒന്നാണ് അഞ്ചാം പാതിര. ചിത്രത്തിന്റെ കഥ കേട്ട ഉടനെ ഓകെ പറയുകയായിരുന്നു.
എന്നാല്‍, ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്ന് പറഞ്ഞ സിനിമയാണ് അനിയത്തിപ്രാവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചാക്കോച്ചന്. കഥാപാത്രത്തിന് താന്‍ പറ്റുമോ എന്ന ചിന്തയാണ് തന്നെ നോ പറയാന്‍ പ്രേരിപ്പിച്ചത്. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് സമ്മതം മൂളിയതെന്നും താരം പറയുന്നു. ചിത്രത്തിന്റെ കഥ പറയാന്‍ എത്തുന്നവര്‍ മുന്നോട്ടുവെയ്ക്കുന്ന ആത്മവിശ്വാസം പ്രധാനമാണ്.
ആദ്യ കേള്‍വിയില്‍ തന്നെ നമ്മള് എത്രത്തോളം കഥയുമായി അടുക്കുന്നു എന്നതിലും കാര്യമുണ്ട്. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ തന്നെ യെസ് പറയാന്‍ കൂടുതലായൊന്നും ആലോചിക്കേണ്ടി വരില്ല. കുഞ്ചാക്കോ ബോബന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക