പ്രമുഖ തമിഴ് നടനായ ശിവകുമാറിന്റെ മക്കളാണ് നടിപ്പിൻ നായകൻ എന്ന് ആരാധകർ വിളിക്കുന്ന സൂര്യയും അനുജൻ കാർത്തിയും. അഭിനയ മികവുകൊണ്ട് ഇരുവരും തമിഴ് സിനിമയുടെ അഭിവാജ്യഘടകമായി മാറിക്കഴിഞ്ഞു. സഹോദരങ്ങൾക്ക് പുറമെ ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. സൂര്യയെപ്പറ്റിയുള്ള കുട്ടിക്കാല ഓർമകളും മറ്റും കാർത്തി സമൂഹമാധ്യമങ്ങളിൽ ഇടയ്ക്ക് പങ്കുവക്കാറുണ്ട്.
ഇപ്പോഴിതാ സഹോദരൻ സൂര്യയെ പ്രകോപിപ്പിക്കാനുള്ള ഒരേയൊരു മാർഗം എന്താണെന്ന് ആരാധകറുമായി പങ്കുവെക്കുകയാണ് കാർത്തി. സഹോദരൻ ധരിക്കുന്ന അതേ തരത്തിലുള്ള വസ്ത്രം ധരിച്ചാണ് താൻ സൂര്യയെ പ്രകോപിപ്പിക്കാറെന്നാണ് കാർത്തി പറയുന്നത്. ഇരുവരും ഒരുപോലെയുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് കാർത്തി.
നേറുക്ക് നേർ’ എന്ന ആദ്യ സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് സിനിമ മേഖലയിൽ ഉറപ്പിച്ചത് ബാലാ സംവിധാനം ചെയ്ത ‘നന്ദ’ (2001) എന്ന സിനിമയിലൂടെ ആയിരുന്നു. 2005 ൽ ‘ഗജിനി’ എന്ന ചിത്രം തമിഴ് നാട്ടിൽ മുഴുവനും ഒരു വൻവിജയമായി. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്രനിർമ്മാണ കമ്പനി തുടങ്ങി. സ്റ്റുഡിയോ ഗ്രീൻ എന്ന കമ്പനി ചെന്നൈയിൽ ചലച്ചിത്രവിതരണവും നടത്തുന്നു. സില്ലുനു ഒരു കാതൽ, വാരണം ആയിരം, അയൻ, സിങ്കം, സിങ്കം2 തുടങ്ങിയവ സൂര്യയുടെ വൻ വിജയം നേടിയ ചിത്രങ്ങളാണ്. നടിയായ ജ്യോതികയാണ് സൂര്യയുടെ ജീവിതസഖി. ‘സൂരറൈ പോട്ര്’ ആണ് സൂര്യയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.
2007-ൽ മികച്ച വിജയം നേടിയ പരുത്തിവീരൻ എന്ന സിനമയിലുടെയാണ് കാർത്തി സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനു ഫിലിംഫെയർ തുടങ്ങിയ പല അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ഇതിനു ശേഷം കൊമേഴ്സ്യൽ ചിത്രങ്ങളായ ആയിരത്തിൽ ഒരുവൻ, പൈയ്യ, നാൻ മഹാൻ അല്ല, സിരുതെയ് എന്നി ചിത്രങ്ങളിലുടേയാണ് തമിഴ് സിനിമയിൽ കാർത്തി സ്ഥാനം ഉറപ്പിച്ചത്.
ആദ്യത്തെ തുടർച്ചയായ അഞ്ചു ചിത്രങ്ങൾ വൻ ഹിറ്റ് ആയെങ്കിലും പിന്നീട് വന്ന മൂന്നു ചിത്രങ്ങൾ കാർത്തിക്ക് പരാജയമാണ് നൽകിയത്. പക്ഷെ അതിനു ശേഷം ഇറങ്ങിയ ബിരിയാണി എന്ന ചിത്രം കാർത്തിയുടെ തിരിച്ചുവരവിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക