‘ഫീൽ ദി ഫ്രഷ്നെസ്സ് ഇൻസൈഡ്’ എന്ന ടാഗ് ലൈനോടുകൂടി ഓൺലൈൻ പ്ലാറ്റ്ഫോമിലെത്തി ആരാധകരെ സൃഷ്ടിച്ചവരാണ് ‘കരിക്ക്’ടീം. ഇവരുടെ ഓരോ വീഡിയോയും ഇറങ്ങുന്നത് കാത്ത് ഇന്നും നിരവധി പേരാണ് ഇരിക്കുന്നത്. ഇപ്പോഴിതാ കരിക്ക് ടീം മറ്റൊരു കാര്യം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്. യുട്യൂബ് വെബ് സീരീസായ കരിക്ക് ഇനി നെറ്റ്ഫ്ലിക്സിലും ലഭിക്കും. ഫേസ്ബുക്കിലൂടെ കരിക്ക് ടീം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/karikkumedia/photos/a.837124389749144/3829880113806875/
ഓപ്പറേഷൻ കമല വിവാദത്തിൽ യെദ്യൂരപ്പയ്ക്കെതിരെ അന്വേഷണത്തിന് കോടതി അനുമതി
ഇതിന്റെ ഭാഗമായി ‘റിപ്പര്‍’ എന്നു പേരിട്ട പരമ്പര ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ഏപ്രില്‍ മൂന്നിന് രാവിലെ 11 ന് റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സുമായി സഹകരിച്ച് കരിക്ക് നിർമ്മിച്ച പാരമ്പരയാണിത്. അനു കെ. അനിയൻ, ശബരീഷ്, ജീവൻ സ്റ്റീഫൻ, കിരൺ, അർജുൻ രത്തൻ എന്നിവരാണ് പുറത്തുവന്നിരിക്കുന്ന പോസ്റ്ററിൽ ഉള്ളത്. ‘തേരാ പാര’യാണ് കരിക്കിന്റെ ആദ്യ വെബ്സീരിസ്.
ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥകള്‍ അകറ്റാന്‍ ഈ കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക