സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. 45 വയസ് കഴിഞ്ഞവർക്കുള്ള രജിസ്ട്രേഷൻ 45 ദിവസം കൊണ്ട് പൂർത്തിയാക്കുന്നതിനായുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ സ്വീകരിച്ചു വരുന്നത്. ഇന്നലെ തിരുവനന്തപുരത്തെത്തിയ 4,40,500 ഡോസ് വാക്സിന് പുറമെ ഇന്ന് എറണാകുളത്ത് 5,11,000 ഡോസ് വാക്സിൻ കൂടി എത്തിക്കുന്നുണ്ട്.
കരിക്ക് ‘ഫീൽ ദി ഫ്രഷ്നെസ്സ്’ ഇനി നെറ്റ്ഫ്ലിക്സിലും, വിവരം പുറത്തുവിട്ട് ടീം
കോവിഡ് വാക്സിനേഷൻ നടത്തുന്നവർക്ക് ഓൺലൈൻ ആയും ആശുപത്രികളിൽ നേരിട്ടെത്തിയും വാക്സിൻ സ്വീകരിക്കാം. സർക്കാരിന്റെ കൊവിൻ വെബ്സൈറ്റിലെ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാവുന്നതാണ്.
ഓപ്പറേഷൻ കമല വിവാദത്തിൽ യെദ്യൂരപ്പയ്ക്കെതിരെ അന്വേഷണത്തിന് കോടതി അനുമതി
പ്രതികരിക്കാൻ ഇവിടെ എഴുതുക