ആലപ്പുഴ ബൈപ്പാസിൽ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചതായി റിപ്പോർട്ട്. മരിച്ചത് ആലപ്പുഴ കളപ്പുര വാർഡിൽ ആന്റണിയുടെ മകൻ ആഷ്ലിൻ ആന്റണി (26) ആണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
അപകടമുണ്ടായത് മാളിമുക്ക് മേൽപ്പാലത്തിന് സമീപത്തുവച്ചാണ്. കളർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാൽ ആഷ്ലിൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന തലവടി ശിവശക്തിയിൽ കുമാറിന്റെ മകൻ ജിഷ്ണു (24) പരുക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക