പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ എടായ്ക്കൽ വളവിലാണ് സംഭവം. ഗ്യാസ് ടാങ്കറും പ്ലാസ്റ്റോ പാരിസുമായെത്തിയ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടമുണ്ടായ ഉടൻ തന്നെ ലോറിയിലെ ഡ്രൈവർ മരിച്ചു. അതേസമയം, ഗ്യാസ് ടാങ്കർ ഓടിച്ചിരുന്ന ഡ്രൈവർ രക്ഷപ്പെട്ടിട്ടുണ്ട്.
ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാർഥി ഡോ. പി സരിന് എതിരെ പരാതി, കേസെടുത്ത് പോലീസ്
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ലോറിയും ഗ്യാസ് ടാങ്കറിന്റെ മുൻ ഭാഗവും കത്തിക്കരിഞ്ഞു. അപകടം നടന്ന ഉടൻ തന്നെ പോലീസും അഗ്നിശമന സേനയും സംഭവ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. പ്രാദേശിക നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയപാതയിൽ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു എന്ന് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക