ടിഡിഎസ്, ടിസിഎസ് എന്നിവയിലെ ഇളവിന്റെ കാലാവധി അവസാനിച്ചു. ശമ്പളം ഒഴികെയുള്ള വരുമാനത്തിന് ഈടാക്കിയിരുന്ന ടിഡിഎസ്, ടിസിഎസ് എന്നിവയിലെ ഇളവിന്റെ കാലാവധിയാണ് അവസാനിച്ചത്. ടിഡിഎസില്‍ 25 ശതമാനം ഇലവൻ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ വന്നതോടെ പണലഭ്യത വര്‍ധിപ്പിക്കുന്നതിനാണ് പലിശ വരുമാനം, ഡിവിഡന്റ്, വാടക തുടങ്ങിയവയില്‍ നിന്ന് ഈടാക്കിയിരുന്ന ടിഡിഎസില്‍ 25 ശതമാനം ഇളവ് പ്രഖ്യാപിച്ചത്.
പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കാൻ ഇനി ഗൂഗിൾ സ്റ്റാക്ക് ആപ്പ്
ഈ മാസം മുതലാണ് കൂടുതല്‍ നിരക്കില്‍ ടിഡിഎസ്, ടിസിഎസ് എന്നിവ കിഴിവ് ചെയ്യുക. 2021 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ബാങ്കില്‍ നിന്നുള്ള പലിശ 40,000 രൂപയില്‍ കൂടുതലാണെങ്കില്‍ 7.5 ശതമാനത്തിനു പകരം പത്ത് ശതമാനം ടിഡിഎസ് കിഴിവു ചെയ്തുള്ള തുകയായിരിക്കും ഓരോ നിക്ഷേപകനും ലഭിക്കുക.
എസ്എസ് രാജമൗലി ചിത്രം ‘ആർആർആർ’ ന്റെ വിതരണ അവകാശം സ്വന്തമാക്കി പെൻമൂവീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക