ഫഹദ് ഫാസില്‍, ദര്ഷന രാജേന്ദ്രന്, സൗബിന് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇരുള് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങളാണ് നിറയുന്നത്. ചിത്രത്തിന് പല രീതിയിലുള്ള പ്രതികരണങ്ങളാണ് പ്രേക്ഷകര്‍ പങ്കുവെച്ചിരിക്കുന്നത്.
ഫഹദ് ഫാസിലിന്റെയും ദര്‍ശന രാജേന്ദ്രന്റെയും അഭിനയം വേറെ ലെവലാണെന്നും എന്നാല്‍ അതേ സമയം സൗബിനെ ചിത്രത്തില്‍ കാസ്റ്റ് ചെയ്തത് ഒരു തെറ്റായി തോന്നിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ചിത്രം ടെക്നിക്കലി മികച്ച് നില്ക്കുന്നു എന്നും പ്രേക്ഷകര്‍ പറയുന്നു.
ഫഹദ് ഫാസിലിന് പുറമെ സൗബിന് ഷാഹിര്‍, ദര്‍ശന രാജേന്ദ്രന് എന്നിവരടക്കം മൂന്ന് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. ഒന്നിച്ച് പ്രവര്‍ത്തിച്ചവരായതിനാല്‍ തന്നെ ഫഹദ് സൗബിന് കൂട്ടുകെട്ട് തന്റെ ജോലി എളുപ്പമാക്കിയെന്നും സംവിധായകന് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക