തമിഴ് സംവിധായകന് ശങ്കറിനെതിരെ ഹൈക്കോടതിയെ സമീപിച്ച നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് . പുതിയ സിനിമകള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കണം എന്നാവശ്യപ്പെട്ടാണ് നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിലക്കേര്പ്പെടുത്താനാവില്ലെന്ന കോടതി വിധി സംവിധായകന് ആശ്വാസമായി.
കമല്‍ ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 പൂര്‍ത്തിയാകാതെ മറ്റ് ചിത്രങ്ങള്‍ ചെയ്യുന്നത് വിലക്കണം എന്നായിരുന്നു ലൈക്കയുടെ ആവശ്യം. സിനിമയുടെ തുടക്കത്തില്‍ ചിത്രത്തിന്റെ ആകെ ബജറ്റ് 150 കോടിയാണെന്നാണ് പറഞ്ഞിരുന്നത്.
ഇതുവരെ 236 കോടി രൂപ ചിത്രത്തിന് വേണ്ടി ചിലവഴിച്ചുവെങ്കിലും സിനിമ പൂര്‍ത്തിയായിട്ടില്ല. സംവിധായകന് ഷങ്കറിന് 40 കോടിയാണ് പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. അതില്‍ 14 കോടി നല്കി കഴിഞ്ഞു. ബാക്കി പ്രതിഫലമായ 26 കോടി കൂടി നല്കാന് തയാറാണെന്നും നിര്‍മാതാക്കള്‍ പറയുന്നു.
എന്നാല്‍ പുതിയ ചിത്രങ്ങള്‍ ചെയ്യുന്നത് വിലക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സംവിധായകന് നോട്ടീസ് അയച്ചിട്ടുണ്ട്.
ഇന്ത്യന്‍ 2 ന്റെ 60 ശതമാനം പൂര്‍ത്തിയാക്കിയതാണ്. പല കാരണങ്ങള്‍കൊണ്ടും ഷൂട്ടിങ് നീട്ടിവെക്കേണ്ടതായി വന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ ചിത്രത്തിനുള്ള തയാറെടുപ്പിലാണ് ശങ്കര്‍. അതോടെ ഇന്ത്യന്‍ 2 നെ ഉപേക്ഷിക്കുമോ എന്ന ആശങ്കയിലാണ് നിര്‍മാതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക