ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ പ്രശംസിച്ച് നടന് മനോജ് കെ ജയന്. ആരാധകന് കൂടിയായ തനിക്ക് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്നും നടന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുകയാണ്.
‘ഭാരതത്തില്‍ ഒരു സിനിമാ പ്രവര്ത്തകന് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്കാരം, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം എക്കാലത്തെയും എന്റെ ആരാധ്യതാരം, നടന് അതിലുപരി മനുഷ്യത്വത്തിന്റെ റോള്‍ മോഡല്‍ സാക്ഷാല്‍ രജനിസാറിന് ലഭിച്ചതില്‍, ഈ എളിയ കലാകാരന്, അങ്ങയുടെ ഏറ്റവും വലിയ ആരാധകന് നിറഞ്ഞ സന്തോഷം അഭിമാനം, അഭിനന്ദനങ്ങള്‍ സര്’, മനോജ് കെ ജയന് കുറിച്ചിരിക്കുകയാണ്. ഇരുവരും ഒരുമിച്ചഭിനിയച്ച ദളപതിയിലെ ലൊക്കേഷനില്‍ വെച്ച് പകര്‍ത്തിയ ഒരു ചിത്രവും മനോജ് കെ ജയന് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നല്കിയ ആജീവനാന്ത സംഭാവനകളെ കണക്കിലെടുത്തുകൊണ്ടാണ് രജിനികാന്തിന് അന്‍പത്തിയൊന്നാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെപരമോന്നത ബഹുമതിയാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക