മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള വണ്‍ നടന് മാത്യു തോമസിന്റേതായി റിലീസ് ചെയ്ത പുതിയ ചിത്രം. ബോബി സഞ്ജയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രാധാന്യമുളള റോളിലാണ് മാത്യൂ എത്തുന്നത്. വണ്ണില്‍ മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച അനുഭവം ബിഹൈന്‍വുഡ്സിന് നല്കിയ അഭിമുഖത്തില്‍ മാത്യൂ പങ്കുവെച്ചിരുന്നു. സിനിമയുടെ വണ്‍ലൈന്‍ കേട്ടപ്പോള്‍ തന്നെ ചെയ്യാമെന്ന് തീരുമാനിച്ചുവെന്ന് മാത്യൂ തോമസ് പറയുന്നു.
മമ്മൂക്ക എല്ലാത്തിലും ബെസ്റ്റാണെന്നും മാത്യൂ പറയുന്നു. എനിക്ക് എറ്റവും ഇഷ്ടപ്പെട്ടത് എന്താണെന്ന് വെച്ചാല്‍ ആക്ടിങ്ങിന്റെ കാര്യമൊന്നുമല്ല പറയുന്നത്. ഇപ്പോള്‍ സെറ്റില്‍ ഒരു പത്ത് മിനിറ്റ് ബ്രേക്ക് കിട്ടിയാല്‍ മമ്മൂക്ക കാരവാനിലേക്കൊന്നും പോകില്ല.
മമ്മൂക്ക അവിടെ എവിടെയെങ്കിലും തന്നെ സെറ്റില്‍ ആകും. പ്രധാനപ്പെട്ട എന്തെങ്കിലും നോക്കിയിരിക്കുകയാണെങ്കില്‍ പോലും ഒരാള്‍ നടന്നുപോയാല്‍ അവരാണ് പോയതെന്ന് മമ്മൂക്ക അറിയും. അപ്പുറത്ത് ആരെങ്കിലും സംസാരിച്ചുനില്ക്കുകയാണെങ്കില് അത് മമ്മൂക്കയ്ക്ക് അറിയാം. അദ്ദേഹം ഭയങ്കര ഒബ്സെര്വ്ഡാണ്. 360 ഡിഗ്രിയില്‍ വിഷ്വല്‍ ഉണ്ട് പുളളിക്ക്. ആ ഒബ്സെര്‍വേഷന്റെ കാര്യത്തില്‍ മമ്മൂക്ക പവര്‍ഫുളാണ്.
ആക്ടേഴ്സൊക്കെ അത്തരത്തില്‍ ഒബ്സര്വെഡ് ആയിരിക്കണം എന്നതാണ്. മമ്മൂക്കയുടെ കൂടെ സീനുകള്‍ ചെയ്യുമ്പോള്‍ പല കാര്യങ്ങളും അദ്ദേഹം പറഞ്ഞുതന്നിരുന്നുവെന്നും മാത്യൂ പറഞ്ഞു.
അത് ചെറിയ സീനാണെങ്കില്‍ പോലും അദ്ദേഹം ചില സജഷനുകള്‍ തന്നിരുന്നു. അതേസമയം വലിയ താരനിര അണിനിരക്കുന്ന ചിത്രം മാര്‍ച്ച് 26നാണ് തിയ്യേറ്ററുകളില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക