എംടി വാസുദേവന്‍ നായരുമായി ഈ വര്‍ഷം തന്നെ സിനിമയുണ്ടാകുമെന്ന് വെളിപ്പെടുത്തി സംവിധായകന് പ്രിയദര്ശന്. രാഗം എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രിയദര്ശന് ഇക്കാര്യം സൂചിപ്പിച്ചത്. സിനിമയുണ്ടാകും എന്നല്ലാതെ കൂടുതലൊന്നും അഭിമുഖത്തില്‍ പ്രിയദര്ശന് അതേ പറ്റി പറഞ്ഞില്ല.
ദേശീയ പുരസ്കാരത്തിന് അര്‍ഹമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ വിശേഷത്തെ കുറിച്ചാണ് അഭിമുഖം.‘ഒരു വലിയ സിനിമയല്ലെങ്കിലും ഒരു ചെറിയ സിനിമ ഈ വര്‍ഷം എം ടി സാറിനൊപ്പമുണ്ട്. അങ്ങനെയൊരു നല്ല വാര്‍ത്തയുണ്ട്. പക്ഷെ അതിനെ കുറിച്ച് ഇപ്പോ ഞാന്‍ ഒന്നും പറയുന്നില്ല.’
67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മൂന്ന് പുരസ്കാരങ്ങളാണ് മരക്കാര്‍ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനൊപ്പം മികച്ച വിഷ്വല്‍ ഇഫക്റ്റ്സിനും, മികച്ച വസ്ത്രാലങ്കാരത്തിനും മരക്കാറിന് പുരസ്കാരം ലഭിച്ചു.
മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മെയ് 13നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന് പ്രിയദര്ശന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക