Home AUTOMOBILE ഫോണ്‍ പേ ഉപഭോക്താവാണോ..? ഫാസ്ടാഗ് ഇനി ഫോണ്‍ പേ ആപ്പിലും

ഫോണ്‍ പേ ഉപഭോക്താവാണോ..? ഫാസ്ടാഗ് ഇനി ഫോണ്‍ പേ ആപ്പിലും

നിങ്ങൾക്ക് ഫോൺ പേ ഉണ്ടോ..? ഉണ്ടെങ്കിൽ ഇനി ഫാസ്ടാഗ് ഇനി ഫോൺ പേ ആപ്പിൽ ലഭ്യമാകും. ഐസിഐസിഐ ബാങ്കും ഫോണ്‍ പേയും ചേര്‍ന്ന് ഫോണ്‍ പേ ആപ്പിലൂടെ യുപിഐ അധിഷ്ഠിത ഫാസ്ടാഗ് ലഭ്യമാക്കാനൊരുങ്ങുകയാണ്. ഫാസ്ടാഗ് ലഭ്യമാക്കുന്നതിനായി ഫോൺ പേയുമായി സഹകരിയ്ക്കുന്ന ആദ്യ ബാങ്കായിരിയ്ക്കും ഐസിഐസിഐ. ഫോണ്‍ പേ ഉപയോക്താക്കളായ ആർക്കും അവർ ഏത് ബാങ്ക് ഉപയോക്താക്കളാണെങ്കിലും ഒരു സ്റ്റോറിലും ടോള്‍ സ്ഥലത്തും പോകാതെ തന്നെ ഫാസ്ടാഗ് ലഭ്യമാക്കി പൂര്‍ണ ഡിജിറ്റല്‍ അനുഭവം ആസ്വദിക്കാൻ സാധിക്കും.

എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കുന്നു, അച്ഛനെന്ന നിലയില്‍ വിവാദങ്ങളില്‍ വിഷമമുണ്ട്; കൃഷ്ണ കുമാര്‍ കുറിക്കുന്നു

ഫോണ്‍ പേയും, എന്‍പിസിഐയുമായി ചേർന്ന് ഫാസ്ടാഗ് ലഭ്യമാക്കുന്നതിൽ സന്തോഷമുണ്ടെന്നും ഫാസ്ടാഗ് കൂടുതല്‍ സൗകര്യപ്രദവും ഡിജിറ്റലും തടസങ്ങളില്ലാതെയും ലഭ്യമാക്കുന്നതിന് വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും ഐസിഐസിഐ ബാങ്ക് പറയുന്നു. അതേസമയം, ഫോണ്‍ പേ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായി ഫാസ്ടാഗ് ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്ലാറ്റ്‌ഫോമിലൂടെ ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുന്നവരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും കഴിഞ്ഞ മൂന്നു മാസത്തിനിടെ ഫാസ്ടാഗ് റീചാര്‍ജില്‍ 145 ശതമാനം വര്‍ധനവുണ്ടായെന്നും ഫോണ്‍പേ പെയ്‌മെന്റ്‌സ് മേധാവി വ്യക്തമാക്കി.

‘നിണമണിഞ്ഞ പടനിലങ്ങള്‍ പടഹമായി പറന്നുയരട്ടെ..’; കെ.കെ രമയുടെ പ്രചാരണഗാനം

Also Read :   രാഷ്ട്രമോ രാഷ്ട്രീയമോ അതിർത്തിയോ അതിർവരുമ്പുകളോ അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ കത്തിയമരുന്നത് കണ്ടപ്പോൾ സഹിക്കാൻ വയ്യാതെ, ഒന്നും ചിന്തിക്കാതെ അന്നത്തെ മാനസികാവസ്ഥയിൽ ഇട്ടുപോയതായിരുന്നു ആ പോസ്റ്റ്‌. പക്ഷെ ഇന്ന് ഞാൻ പറയുന്നത് എന്റെ നിലപാടാണ്… ഞാൻ പാലസ്തീനെ ശക്തമായി പിന്തുണയ്ക്കുന്നു; നടൻ അനീഷ് ജി മേനോൻ