മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് തുടക്കം കുറിച്ച് യു.എ.ഇ. ആറു മാസ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയാണ് അനുവദിച്ചിരിക്കുന്നത്. യു.എ.ഇയിലേക്ക് ലോകജനതയെ ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇന്ത്യയിൽ നിന്നുള്ളവർ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും മൾടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നൽകുന്നതിന് അടുത്തിടെയാണ് യു.എ.ഇ മന്ത്രിസഭ അനുമതി നൽകിയത്
ഫോണ് പേ ഉപഭോക്താവാണോ..? ഫാസ്ടാഗ് ഇനി ഫോണ് പേ ആപ്പിലും
പുതിയ നടപടി പ്രകാരം മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് ആർക്കെല്ലാമാണ് അപേക്ഷിക്കാനാകുക? നിക്ഷേപകർ, സംരംഭകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ ഉൾപ്പെടെ ഉയർന്ന തസ്തികയിലുള്ളവർക്ക് മാത്രമാണ് വിസയ്ക്ക് അപേക്ഷിക്കാൻ അനുമതിയുള്ളത്. മാത്രമല്ല, കലാകാരന്മാർക്കും മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ സാധിക്കും. താല്പര്യമുള്ളവർക്ക് https://smartservices.ica.gov.ae/ എന്ന വെബ്സൈറ്റിലൂടെ വിസയ്ക്ക് അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക