ബോളിവുഡ് താരം ശശികല വിടവാങ്ങി. ഡൽഹിയിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. 1962ൽ പുറത്തിറങ്ങിയ ആരതി, 1974 ൽ പുറത്തിറങ്ങിയ ഛോട്ടെ സർക്കാർ എന്നിവയിൽ ശശികല ചെയ്ത വില്ലൻ വേഷങ്ങൾ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ സിനിമകളിൽ ചെയ്ത വേഷങ്ങൾ ആരാധകരെ ആവേശം കൊള്ളിക്കുകയും ചെയ്തിരുന്നു.
സ്റ്റാർ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി; റിലീസ് ഏപ്രിൽ 9ന്
1959 ൽ ബിമൽ റോയിയുടെ സുജാത എന്ന ചിത്രത്തിൽ ശശികല ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു. പ്രേക്ഷകർ ശശികല എന്ന നടിയെ ശ്രദ്ധിക്കുന്നതും ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ വേഷം ശശികലയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. അനുപമ, ഫൂൽ ഓർ പത്തർ, ആയി മിലൻ കി ബേല, ഗുംറ, വക്ത് ആന്റ് ഖൂബ്സൂരത്ത് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 1962ൽ പുറത്തിറങ്ങിയ ആരതി, 1974 ൽ പുറത്തിറങ്ങിയ ഛോട്ടെ സർക്കാർ എന്നിവയിൽ ശശികല ചെയ്ത വില്ലൻ വേഷങ്ങൾ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. 1952 ലും (ആരതി), 1963 ലും (ഗുംറ) മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ധ്യാനും നീരജും അജുവും ഒന്നിക്കുന്ന “പാതിരാ കുര്‍ബാന”; പുതിയ പോസ്റ്റർ പുറത്തിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക