തൃക്കാക്കര: കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്നാന് എംപിക്കും ഇരട്ടവോട്ട്. എംപിക്കും ഭാര്യക്കും മകള്‍ക്കുമാണ് ഇരട്ട വോട്ട് കണ്ടെത്തിയിരിക്കുന്നത്. തൃക്കാക്കര, അങ്കമാലി മണ്ഡലങ്ങളിലാണ് മൂവര്‍ക്കും വോട്ടുള്ളത്.
തൃക്കാക്കര മണ്ഡലത്തിലെ 112 ാം ബൂത്തില്‍ 742, 743, 745 സീരിയല്‍ നമ്പറുകളിലായാണ് യഥാക്രമം ബെന്നി ബെഹ്നാനും ഭാര്യ ഷെര്‍ളി ബെന്നിക്കും മകള്‍ വീണ തോമസിനും വോട്ടുള്ളത്. അങ്കമാലി മണ്ഡലത്തിലെ 85 ാം ബൂത്തില്‍ 1145, 1146, 1147 സീരിയല്‍ നമ്പറിലാണ് യഥാക്രമം വീണ തോമസ്, ഷെര്‍ളി ബെന്നി, ബെന്നി ബെഹ്നാന് എന്നിവര്‍ക്ക് വോട്ടുണ്ട്.
നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ വിടി ബല്‍റാമിന്റെ സഹോദരനും ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക