കേരളം ഇന്ന് ജനാധിപത്യത്തിന് വിധിയെഴുതും. മിനിറ്റുകൾ മാത്രമാണ് സംസ്ഥാനം പോളിംഗ് ബൂത്തിലേക്കെത്താൻ ബാക്കിയുള്ളത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിയെഴുതുവാൻ എത്തുന്നത്. ആകെ 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
എസ്ബിഐ അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് എങ്ങനെ ലിങ്ക് ചെയ്യാം?
ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെ മാത്രമേ അനുവദിക്കുകയുള്ളു. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെ വോട്ടെടുപ്പ് നടക്കും. ഏഴു മണിമുതൽ വൈകീട്ട് ആറ് മണിവരെ ജനറൽ വോട്ടർമാർക്കും അവസാന ഒരു മണിക്കൂർ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കുമായി മാറ്റി വച്ചിട്ടുണ്ട്. മെയ് രണ്ടിന് കേരളത്തിന്റെ വിധി പ്രഖ്യാപനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക