തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്നതായി അറിയിച്ച് തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍ വ്യാജമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് സമരത്തിന് നേതൃത്വം നല്കിയ ലയ രാജേഷ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും അനുകൂലിച്ച് സംസാരിക്കുകയോ ആര്‍ക്കും വോട്ടുചെയ്യണമെന്നോ താന്‍ പറഞ്ഞിട്ടില്ല.
രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ തന്റ പേരില്‍ വ്യാജ പ്രചാരണം നടത്തുകയാണന്നും ലയ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക