ചെന്നൈ: കേരളത്തിനൊപ്പം തമിഴ് നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ 475 നിയമസഭ സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്.
കേരളം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ ഒറ്റഘട്ടത്തിൽ വോട്ടിങ് നടക്കുമ്പോൾ പശ്ചിമ ബംഗാളിലും അസമിലും മൂന്നാം ഘട്ടം വോട്ടിങ് ആണ് ചൊവ്വാഴ്ച നടക്കുന്നത്.
തമിഴ് നാട്ടിലെ 234 നിയോജകമണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിൽ തുടർ ഭരണത്തിനായി ഭരണകക്ഷിയായ എഐഎഡിഎംകെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയപ്പോൾ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയാണ് മുഖ്യ എതിരാളി.
ഇതിനൊപ്പം കമലഹാസന്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യവും ജനവിധി തേടുന്നുണ്ട്. മക്കൾ നീതി മയ്യം നേതാവ് കമല ഹാസൻ വോട്ട് ചെയ്യാൻ എത്തിയപ്പോൾ. തേനാം പേട്ടിലെ ചെന്നൈ ഹൈസ്കൂളിൽ മക്കൾക്കൊപ്പമാണ് കമലഹാസൻ എത്തിയത്.
തൗസൻ്റ് ലൈറ്റ്സിലെ സ്റ്റെല്ലാ മേരീസ് പോളിങ് ബൂത്തിൽ എത്തിയാണ് നടൻ രജനികാന്ത് വോട്ട് ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക