മോശം ഫോമില്‍ നില്ക്കുമ്പോള് ഡല്‍ഹി ക്യാപിറ്റല്‍സ് യുവതാരം പൃഥ്വി ഷായ്ക്ക് നെറ്റ്സില്‍ ബാറ്റ് ചെയ്യാന്‍ താത്പര്യം ഇല്ലെന്ന് കോച്ച് റിക്കി പോണ്ടിംഗ്. 10 റണ്‍സില്‍ താഴെ നേടി പുറത്തായ സമയം നെറ്റ്സില്‍ കൂടുതല്‍ സമയം ബാറ്റ് ചെയ്യാന്‍ പൃഥ്വിയോട് പറഞ്ഞെങ്കിലും പൃഥ്വി അത് അനുസരിച്ചില്ലെന്ന് പോണ്ടിംഗ് പറഞ്ഞു.
‘കഴിഞ്ഞ സീസണില്‍ 10ല്‍ താഴെ റണ്‍സ് നേടിയ നാലോ അഞ്ചോ കളിയുണ്ടായി. നെറ്റ്സില്‍ ബാറ്റ് ചെയ്ത് എന്താണ് പ്രശ്നം എന്ന് കണ്ടെത്തുകയാണ് ഈ സമയം വേണ്ടത് എന്ന് ഞാന്‍ പൃഥ്വിയോട് പറഞ്ഞു. എന്നാല്‍ എന്റെ കണ്ണില്‍ നോക്കി ‘ഇല്ല, ഞാന്‍ ഇന്ന് ബാറ്റ് ചെയ്യില്ല’ എന്ന് പൃഥ്വി പറഞ്ഞു.’
‘റണ്‍സ് സ്കോര്‍ ചെയ്യാന്‍ സാധിക്കാത്തപ്പോള്‍ നെറ്റ്സില്‍ ബാറ്റ് ചെയ്യില്ല. റണ്‍സ് സ്കോര്‍ ചെയ്യുമ്പോള്‍ നെറ്റ്സില്‍ മുഴുവന്‍ സമയവും ബാറ്റിംഗ് ആയിരിക്കും’ റിക്കി പോണ്ടിംഗ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക