കട്ടപ്പന : കട്ടപ്പന കൊച്ചുതോവാളയിൽ വീട്ടമ്മയെ കൊലപ്പെടുത്തി. ഇന്ന് വെളുപ്പിനെയാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ (65) യാണ് കൊല്ലപ്പെട്ടത്.
വീടിന്റെ മുകളിലെ നിലയിൽ ഉറങ്ങിയ ഭർത്താവ് താഴെ എത്തിയപ്പോഴാണ് ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ തുണി തിരുകി കാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഇവരുടെ കഴുത്തിലുണ്ടായിരുന്ന മാലയും നഷ്ടമായിട്ടുണ്ട്.
അകത്തു നിന്നും, പുറത്തു നിന്നും ജോർജിന്റെ വീട് പൂട്ടിയ നിലയിലായിരുന്നു. ചിന്നമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി സെന്റ്. ജോൺസ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കട്ടപ്പന ഡിവൈഎസ്പി സന്തോഷ് കുമാർ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട്് ലഭിച്ച ശേഷം മാത്രമെ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. വീടിന്റെ പുറകിലെ വാതിൽ തുറന്ന നിലയിലായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക