പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് റിപ്പോർട്ട്. ഡിവൈഎസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ വ്യക്തമാക്കി.
പി ജയരാജന്റെ മകന്റെ ഫേസ് ബുക്ക് പോസ്റ്റിൽ സിപിഎമ്മിന് ഉത്തരവാദിത്തമില്ലെന്ന് വിജയരാഘവന്
കേസിൽ നിയോഗിച്ചിട്ടുള്ളത് 15 അംഗ സംഘത്തെയാണ്. കൂടാതെ കേസിലെ പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞതായും കമ്മിഷണർ അറിയിച്ചു. പ്രതികൾ ഒളിവിലാണ്. ആരും കസ്റ്റഡിയിൽ ഇല്ല. കേസിന്റെ ഗതി തിരിച്ചുവിടുന്ന തരത്തിൽ വീണ്ടും അക്രമം ഉണ്ടാക്കരുതെന്നും പൊലീസ് കമ്മിഷണർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക