കാസർകോട്: സംസ്ഥാന വ്യാപകമായി നേതാക്കളുടെ അറിവോടെ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. അക്രമത്തിന് എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ സഹായം സിപിഎമ്മിന് കിട്ടുന്നുണ്ട്. പൊലീസ് നിഷ്ക്രിയമാണ്. അക്രമികളെ കയ്യിൽ കിട്ടിയിട്ടു പോലും നടപടി എടുക്കുന്നില്ല.
മൻസൂർ വധക്കേസ്; ക്രൈംബ്രാഞ്ചിന് വിട്ടു
പൊലീസ് നിഷ്ക്രിയമായി ഇരുന്നാൽ കയ്യും കെട്ടി നോക്കി ഇരിക്കാൻ ബിജെപിയെ കിട്ടില്ലെന്നും ശക്തമായ ഇടപെടലുണ്ടാകുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. കാസര്‍കോട്ട് അടക്കം ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസുകളിലെ പ്രതികള്‍ പുറത്തുവിലസുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക