പി ജയരാജന്റെ മകന് കണ്ണൂര്‍ പാനൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ് ബുക്കിലിട്ട പോസ്റ്റില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ജയരാജന്റെ മകന് പാര്‍ട്ടി നേതാവല്ലല്ലോ. ജയരാജന് ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നും വിജയരാഘവന് വ്യക്തമാക്കി. പി ജയരാജന്റെ മകൻ ജെയിൻ ഫേസ് ബുക്കില്‍ കുറിച്ചത് ‘ഇരന്നു വാങ്ങുന്നത് ശീലമായിപ്പോയി’ എന്നായിരുന്നു.
മലപ്പുറത്ത് കോണ്‍ഗ്രസ് – സിപിഎം സംഘർഷം
സിപിഎം ഏതെങ്കിലും തരത്തിൽ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. സമാധാന നീക്കങ്ങളോട് സഹകരിക്കാത്ത യുഡിഎഫ് നിലപാട് ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. കണ്ണൂരിലെ കൊലപാതകത്തില്‍ നിയമ വാഴ്ചക്കനുസരിച്ച് നടപടി സ്വീകരിക്കണം. എല്ലാവരും സഹകരിക്കണം. സമാധാനം സ്ഥാപിക്കാനായി ജില്ലാ ഭരണകൂടമെടുക്കുന്ന എല്ലാ തീരുമാനങ്ങളോടും സഹകരിക്കുമെന്നും വിജയരാഘവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക