തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഭാര്യയും മക്കളായ ദിയയും ഇഷാനിയും രംഗത്തെത്തിയിരുന്നു. എന്നാല്‍, അച്ഛന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ അഹാനയെ മാത്രം കണ്ടില്ല. താരം വോട്ട് ചെയ്യാനുമെത്തിയില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ കൃഷ്ണകുമാര്‍ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ താരകുടുംബത്തിന് നേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. അഹാന എവിടെയായിരുന്നു എന്തുകൊണ്ട് വോട്ടിന് വന്നില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍. അഹാന ആ സമയം നാട്ടില്‍ പോലുമില്ലായിരുന്നു എന്നതാണ് സത്യം.
ഇപ്പോള്‍ മകളുടെ ഏറ്റവും പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കൃഷ്ണകുമാര്‍. അഹാന യാത്രയിലായിരുന്നു എന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണ് കൃഷ്ണകുമാര്‍ പങ്കുവെച്ചത്. അഭ്യുഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃഷ്ണകുമാര്‍ ഇതിലൂടെ മറുപടി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക