കണ്ണൂർ ജില്ലയിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കും. ജില്ലാ കളക്ടർ ടി വി സുഭാഷ് ഐ.എഎസ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. വലിയ ഷോപ്പിങ്ങ് മാളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങിയവിടങ്ങളിലെ സമയ നിയന്ത്രണം ഇന്ന് പ്രഖ്യാപിച്ചേക്കും. എല്ലാത്തരം ചടങ്ങുകൾക്കും നിയന്ത്രണം കൊണ്ടുവരുമെന്നും കലക്ടർ അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകൾ കൂടി കാണിച്ചാണ് കലക്ടർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജില്ലയിൽ ഞായറാഴ്ച 575 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെ 516 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 43 പേര്‍ക്കും വിദേശത്തുനിന്നെത്തിയ എട്ട് പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഏഴ് ഗെറ്റപ്പുകളില്‍ ചിയാന്‍ വിക്രം ; കോബ്ര തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും,
പ്രതികരിക്കാൻ ഇവിടെ എഴുതുക